പിണ്ടിമന : പിണ്ടിമന പഞ്ചായത്തിലെ തകർന്നു പോയ പെരിയാർ വാലി കനാൽ ബണ്ട് റോഡുകൾ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ ഷിബു
തെക്കുംപുറം അധികൃതരോട് ആവശ്യപ്പെട്ടു. പിണ്ടിമന പഞ്ചായത്ത് യു ഡി എഫ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരം സ്ഥലത്തെത്തിയ ഷിബു തെക്കുമ്പുറത്തിൻ്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സംഘം മുത്തംകുഴി മുതൽ പുലിമല ചർച്ച് വരെയുള്ള ഭാഗത്തെ കനാൽബണ്ട് റോഡിൽ രൂപപ്പെട്ട അപകടകരമായ വിള്ളലുകൾ ഉൾപ്പെടെ നേരിട്ട് കണ്ട് മനസ്സിലാക്കി.
തീർത്തും ഗതാഗത യോഗ്യമല്ലാതെ തകർന്ന റോഡുകളും അടിയോടി ഭാഗത്ത് കനാലിനിരുവശത്തും വളർന്ന് പന്തലിച്ച കാടും പ്രദേശത്ത് സാമുഹ്യ വിരുദ്ധരുടെ താവളമാക്കി മാറ്റിയെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഷിബു തെക്കുമ്പുറത്തിനൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നോബിൾ ജോസഫ് , സീതിമുഹമ്മദ്, എസ് കെ ഉമ്മർ ,നാസർ എസ് എം ,സാജു കെ എ എന്നിവരുൾപ്പെടെയുള്ള യു ഡി എഫ് പ്രവർത്തകരും സ്ഥലങ്ങൾ സന്ദർശിച്ചു.