Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ.

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പെരുമറ്റം പള്ളിപ്പാട്ട് പുത്തൻപുരയിൽ ഷാമോൻ(33) ഇയാളുടെ സഹോദരനായ സുൾഫിക്കർ (29), ഈസ്റ്റ് മാറാടി മംഗംബറയിൽ ബാദുഷ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 25 ന് രാത്രിയാണ് സംഭവം. കോസ്റ്റൽ ഇന്ത്യാ ഏജൻസി എന്ന സ്ഥാപനത്തിന്റെ ഉടമയായ നിബിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സ്ഥാപനത്തിലെ ജീവനക്കാരാണ് ബാദുഷയും ഷാമോനും. ഇവർ സ്ഥാപനത്തിൽ സാമ്പത്തികത്തിരിമറി നടത്തിയെന്ന് കാണിച്ച് നിബിൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയത്. സംഭവത്തിനശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. എസ്.എച്ച്.ഒ. വി.കെ ശശികുമാർ , എസ്.ഐ ബിജുമോൻ , എസ്.സി.പി. ഒ മാരായ ബേസിൽ സ്ക്കറിയ, ജിസ്മോൻ, സുരേഷ്, ഷെല്ലി എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!