Connect with us

Hi, what are you looking for?

NEWS

പ്രകൃതി ദുരന്തങ്ങൾ മൂലം പാലായനം, എത്തിയത് ഇടമലയാറിൽ, കുടിൽ കെട്ടുന്നതിന് തടസ്സം നിന്ന് വനം വകുപ്പ്; പ്രതിഷേധവുമായി ആദിവാസികളും.

കോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടാനെത്തി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.തടസ്സങ്ങളുമായി വനം വകുപ്പ് അധികൃതർ. കുടിൽ കെട്ടി താമസിക്കുമെന്ന് ഉറപ്പിച്ച് ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45 കുടുംബങ്ങൾ അധിവസിക്കുന്ന അറാക്കപ്പ് കോളനിയിലെ 11 കുടുംബങ്ങളാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ ഇടമലയാർ ഡാമിന് മുകളിൽ വൈശാലി ഗുഹക്ക് സമീപമെത്തി കുടിൽ കെട്ടാൻ നീക്കമാരംഭിച്ചത്. മൂന്ന് കുടിലുകൾ ഇവർ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.

ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടുന്നു എന്ന വിവരമറിഞ്ഞെത്തിയ ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ കുടിൽ കെട്ടൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കുടിൽ കെട്ടി താമസിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന 40 അംഗ സംഘമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഉരുൾപ്പൊട്ടലും വന്യമൃഗശല്യവും രൂക്ഷമായ അറാക്കപ്പിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലകളക്ടർമാർക്കും വനം വകുപ്പ് അധികൃതർക്കും നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ഇവർ രംഗത്ത് വന്നിരിക്കുന്നത്.

അതിരപ്പിളളി പഞ്ചായത്തിലുള്ള അറാക്കപ്പ് ആദിവാസി കോളനിയില്‍ നിന്നും പാലായനം ചെയ്ത ഒരു പറ്റം വീട്ടുകാര്‍ ഇടമലയാര്‍ വൈശാലി ഗുഹക്ക് സമീപം കുടില്‍കെട്ടി താമസ്സിക്കുന്നത് വനംവകുപ്പ് തടഞ്ഞു. കൈക്കുഞ്ഞുങ്ങളുള്‍പ്പടെയുള്ള നാല്പതിലധികംപേരാണ് വൈശാലി ഗുഹക്ക സമീപം തമ്പടിച്ചിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നാലും തിരികെപോകില്ലെന്ന കടുംപിടുത്തത്തിലാണ് പലായനം ചെയ്ത് എത്തിയവർ. പിന്തുണയുമായി ആദിവാസി ഐക്യവേദിയുടെ ഭാരവാഹികളും ഇടമലയാറിൽ എത്തുകയും ചെയ്‌തു.

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

error: Content is protected !!