അടിമാലി : പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മാതൃകയായിരിക്കുകയാണ് രജനി എന്നാ പോലീസ് ഉദ്യോഗസ്ഥ. അടിമാലിയിൽ നിന്നും കളഞ്ഞു കിട്ടിയ 5പവൻ വരുന്ന സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനായ അടിമാലി, മാങ്കടവ് തടിയിക്കൽ മജോക്ക് തിരികെ നൽകിയാണ് മാതൃകയായത്. അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിൽ വന്നു സബ് ഇൻസ്പെക്ടർ അജി അരവിന്ദിൽ നിന്നും മജോ ആഭരണങ്ങൾ ഏറ്റുവാങ്ങി. മൂന്നാർ പിങ്ക് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലിസ് ഉദ്യോഗസ്ഥ രജനിക്ക് ട്രാഫിക് യൂണിറ്റിന്റെ അടുത്തുവെച്ചു കളഞ്ഞു കിട്ടിയതായിരുന്നു സ്വർണാഭരണങ്ങൾ. അടിമാലി ട്രാഫിക് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദിനെ ഏൽപ്പിച്ച ആഭരങ്ങൾ ഉടമസ്ഥനെ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അടിമാലി ട്രാഫിക് പോലീസിനും സന്തോഷം.