Connect with us

Hi, what are you looking for?

ACCIDENT

നാടിന് തേങ്ങലായി നവ വരന്റെ മരണവാർത്ത, ബുള്ളറ്റ് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

കോതമംഗലം : കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം, കറുകടം മാവിൽ ചുവട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ കുത്തുകുഴി പട്ടയത്ത്പാറ ശശിയുടെ മകൻ അർജുൻ(27) മരണപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞു ഉണ്ടായ മഴയിൽ അർജുൻ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം തെറ്റി മറിഞ്ഞതാകാം അപകട കാരണമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എറണാകുളത്തെ സ്വകാര്യ കാർ ഷോറൂമിൽ ജോലിക്കാരനാണ് അർജുൻ. ചോറ്റാനിക്കര സ്വദേശിനിയായ ദൃശ്യയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആകുന്നുള്ളു. പോലീസിന്റെ പ്രാഥമിക നടപടികൾക്കു ശേഷം പോസ്റ്റുമാർട്ടം നടത്തുകയും ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കുകയും ചെയ്യും.

You May Also Like

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

CHUTTUVATTOM

കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ...

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് വൃന്ദാവനം എൻ. ശശിധരൻ നായർ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രമേശ്, ലക്ഷ്മി. മരുമക്കൾ: ദേവിക, സന്ദീപ്.

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി, അന്തീനാട്ട് അഗസ്റ്റിൻ മാത്യു (പാപ്പച്ചൻ-86) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്‌ച 3ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പെണ്ണമ്മ നീലൂർ എടേട്ട് കുടുംബാഗം. മക്കൾ : മേരി...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ആദരം 2026 എന്ന പ്രോഗ്രാമിലൂടെ മുഴുവൻ ജീവനക്കാരെയും ആദരിച്ചു. ലോക്കൽ മാനേജർ,പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനദ്ധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ, സ്കൂൾ പാചക...

CHUTTUVATTOM

കോതമംഗലം: തടത്തികവല ചെമ്മലയിൽ പരേതനായ സി.പി തോമസിന്റെ ഭാര്യ റോസ (79) നിര്യാതയായി. സംസ്കാരം  വെള്ളിയാഴ്‌ച 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തിഡ്രലിൽ. മക്കൾ: പോളി, മോളി, സോളി, ജോളി. മരുമക്കൾ: ഡെന്നിസ്,...

CHUTTUVATTOM

കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു....

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. പ്രഭ മറ്റത്തിൽ എസ്എച്ച് (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. പരേത മൈലക്കൊമ്പ് മറ്റത്തിൽ...

CHUTTUVATTOM

കോതമംഗലം: സിഎംസി കോതമംഗലം പാവനാത്മാ പ്രോവിൻസിലെ കുറുപ്പംപടി മഠാംഗമായ സി. എയ്ഞ്ചൽ മേരി (സെലിന സി എം -86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  2.30ന്  കുറുപ്പംപടി (മുടക്കിരായി) സെൻ്റ് പീറ്റർ ആൻഡ് പോൾസ്...

error: Content is protected !!