Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപുറത്തിൻ്റെ വിജയത്തിനായി കോതമംഗലത്ത് അഭിഭാഷക സംഗമം നടത്തി.

കോതമംഗലം:- യു.ഡി.എഫ്. സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിൻ്റെ വിജയത്തിനായി കോതമംഗലത്ത് അഭിഭാഷക സംഗമം നടത്തി. കോതമംഗലം ചെമ്പരത്തി ആഡിറ്റോറിയത്തിൽ യുഡിഎഫ് കേന്ദ്ര ഇലക്ഷ്ൻ കമ്മറ്റി വൈസ് ചെയർമാർ അഡ്വ.അബു മൊയ്തീൻ്റ അദ്ധ്വക്ഷതയിൽ കൂടിയ അഭിഭാഷക സംഗമം സിനിയർ അഭിഭാഷകനും ലോയേഴ്സ് കോൺഗ്രസ് നേതാവുമായി അഡ്വ.വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു . ഇലക്ഷൻ കമ്മറ്റി കൺവീനർ പി.പി.ഉതുപ്പാൻ തെരഞ്ഞെടുപ്പ് കാര്യങ്ങൾ വിശദീകരിച്ചു.
അഡ്വ.മാത്യു ജോസഫ്(ലോയേഴ്സ് കോൺഗ്രസ് – ജേക്കബ്) അഡ്വ.ജോസ് അരഞ്ഞാണി (ലോയേഴ്സ് കോൺഗ്രസ് – ജോസഫ്) അഡ്വ.എം.എം.അൻസാർ (കേരള ലോയേഴ്സ് ഫോറം ജില്ല വൈസ് പ്രസിഡൻ്റ്)എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.വി.എം.പീറ്റർ സ്വാഗതം ആശംസിച്ചു. അഭിഭാഷകരായ അഡ്വ.അനിൽ ചന്ദ്രൻ, അഡ്വ.ജി. മീന, അഡ്വ.പോൾ വർഗീസ്, അഡ്വ.വി.യു.ചാക്കോ, അഡ്വ.ഷാജി കുര്യൻ, അഡ്വ.സജീവ്, അഡ്വ.എം.കെ നാരായണൻ അഡ്വ.അജി ദിവാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഡ്വ.എം.കെ.വിജയൻ അഭിഭാഷക സംഗമത്തിന് നന്ദി അർപ്പിച്ചു, അഭിഭാഷകരുടെ സ്ക്വാഡ് രൂപികരിച്ച് പ്രചരണം ശക്കമാക്കാനും, കുടുംബയോഗത്തിലും, ക്വാർണർ മീറ്റിംഗുകളിലും നേത്രത്വം കൊടുത്ത് അഭിഭാഷക പ്രാതിനിധ്യം ഉറപ്പുവരുത്തി മുന്നോട്ട് പോകുന്നതിന് യോഗം തീരുമാനിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...