കോതമംഗലം:കേരളാ ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് വാർഷീക പൊതുയോഗം കോതമംഗലം പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു. പ്രദേശിക പത്ര പ്രവർത്തകർക്ക് ക്ഷേനിധി യാഥാർഥ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ സംസ്ഥാന ഭാരവാഹികളെെ യോഗം അഭിനന്ദിച്ചു. വാർഷീക പൊതുയോഗം കെ ജെ യു.സംസ്ഥാന വൈ. പ്രസിഡൻ്റ് ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു താലൂക്ക് പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ചു.
പി.എ പാദുഷ, പി.എ സോമൻ, നിസാർ അലിയാർ, കെ എ. സൈനുദീൻ തുടങ്ങിയവർ സംസാരിച്ചു.
ദീപു ശാന്താറാം സ്വാഗതവും കെ.എ സൈനുദ്ദീൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.എ പാദുഷ ( രക്ഷാധികാരി ), ലെത്തീഫ് കുഞ്ചാട്ട് ( പ്രസിഡൻ്റ്), ദീപു ശാന്താറാം (സെക്രട്ടറി)
പി.എ സോമൻ ( ട്രഷറാർ), കെ.എ സൈനുദ്ദീൻ (വൈ. പ്രസിഡൻ്റ്) നിസാർ അലിയാർ ന്യൂസ് 18 (ജോ. സെക്രട്ടറി) എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ടാൾസൻ പി മാത്യു, പി സി.പ്രകാശ്, സിജോ ആർട്ലൈൻ, പി.എം.അബ്ദുൾ കരിം എന്നിവരേയും തെരഞ്ഞെടുത്തു.
ഫോട്ടോ: കെ.ജെ.യു കോതമംഗലം താലൂക്ക്വാർഷീക പൊതുയോഗം കെ.ജെ.യു
സംസ്ഥാന വൈ. പ്രസിഡൻ്റ് ജോഷി അറക്കൽ ഉദ്ഘാടനം ചെയ്യുന്നു.