Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടിയിലെ മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോർ ആക്കി മാറ്റുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോർ ആയി മാറ്റുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. വാരപ്പെട്ടി പഞ്ചായത്തിൽ നിലവിലുള്ള മാവേലി സ്റ്റോറിലെ സ്ഥല പരിമിതി മൂലം ഉപഭോക്താക്കൾ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി നിലവിലുള്ള മാവേലി സ്റ്റോർ കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റി സൂപ്പർ മാർക്കറ്റ് ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തിയാൽ വാരപ്പെട്ടി പഞ്ചായത്തിനു പുറമേ സമീപ പഞ്ചായത്തുകളായ ആയവന, പല്ലാരിമംഗലം എന്നിവിടങ്ങളിലേയും, കോതമംഗലം മുൻസിപ്പാലിറ്റിയിലേയും ആളുകൾക്കും കൂടി ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

വാരപ്പെട്ടി മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ പരിശോധിച്ചതിൽ സപ്ലൈകോയുടെ നിലവിലെ ബി ഇ പി (Break Even Point) മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിനായി നിർദ്ദേശിച്ച കെട്ടിടത്തിൻ്റെ വിസ്തീർണ്ണത്തിന് (2186 ച അടി) ആനുപാതികമായി പ്രതിമാസം കുറഞ്ഞത് 25 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കേണ്ടതാണ്. എന്നാൽ നിർദ്ദിഷ്ട കെട്ടിടത്തിൽ 12.75 ലക്ഷം പ്രതിമാസ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ പ്രതിമാസം പ്രതീക്ഷിക്കുന്ന വിൽപ്പനയ്ക്കാനുപാതികമായിട്ടുള്ള തറ വിസ്തീർണ്ണമുള്ള കെട്ടിടം കണ്ടെത്തി മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ ആന്റണി ജോൺ എം എൽ എ യെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : നെല്ലിമറ്റം സെൻ്റ് ജോസഫ്‌സ് യു.പി. സ്കൂളിന്റെ 76-ാമത് വാർഷികാ ഘോഷംJOSEPHA 2K26 നടന്നു. ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃദിനവും, വിരമിക്കുന്ന എൽ പി...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാതാ എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം, അധ്യാപക – രക്ഷാകര്‍ത്തൃദിനം, യാത്രയയപ്പ് എന്നിവ കോതമംഗലം രൂപതാമെത്രാന്‍ മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് വള്ളോംകുന്നേല്‍...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ബസ് ടെര്‍മിനലില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്റ്റ് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിന്റെയും...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. ഊന്നുകല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്...

CHUTTUVATTOM

കോതമംഗലം: നീതി മെഡിക്കല്‍ സ്റ്റോര്‍ ഊന്നുകല്‍ സിറ്റിയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് അംഗം മോളി ജോയി,...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

CHUTTUVATTOM

കോതമംഗലം: ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കോതമംഗലത്തില്‍ 2025-26 അധ്യയന വര്‍ഷത്തെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആര്‍ട്‌സ് ഡേ ആഘോഷം ”സര്‍ഗം 2കെ26’ന് കോളേജ് ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു....

CHUTTUVATTOM

കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം : ചെറുവട്ടൂര്‍ 314 ആശാന്‍പടി കനാല്‍ ജംഗ്ഷനില്‍ യുവതയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2-ാമത് അഖില കേരള വടംവലി മത്സരം 314 കനാല്‍ ജംഗ്ഷനില്‍ ഫ്‌ലഡ് ലൈറ്റ് കോര്‍ട്ടില്‍...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

error: Content is protected !!