Connect with us

Hi, what are you looking for?

NEWS

കോതമംഗലം 66 കെ വി സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായി – ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി 1940 ൽ തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായഈ സബ് സ്റ്റേഷന്റെ ശേഷി നിലവിലുണ്ടായിരുന്ന 66 കെ വി യിൽ നിന്നും 220 കെ വി ആക്കുന്ന പ്രവർത്തിയാണ് പൂർത്തിയായത്. ഫുൾ ഓട്ടോമേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കോതമംഗലം സബ് സ്റ്റേഷന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു. വർദ്ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകതയ്ക്കനുസരിച്ച്,
നൂതന ആസൂത്രണ തത്ത്വങ്ങൾ കണക്കിലെടുത്ത്,ആധുനിക സാങ്കേതിക വിദ്യകളും,നവീന ബിസ്സിനസ്സ് മാതൃകകളും,ബദൽ നിർമ്മാണ രീതികളും സമന്വയിപ്പിച്ച്, പ്രകൃതിയ്ക്ക് കോട്ടങ്ങൾ തട്ടാത്ത വിധത്തിലാണ് സബ് സ്റ്റേഷൻ്റെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്.

പുതിയ പദ്ധതി പൂർത്തി ആയതോടെ ഇടുക്കി, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുമായ് 220 കെ വി യിൽ കണക്ടിവിറ്റിയുണ്ടാകുന്നതോടൊപ്പം കേരളത്തിൻ്റെ പവർ ഇടനാഴിയായ കൊച്ചി – തിരുനെൽവേലി പ്രസരണ ശൃംഖലയുമായ് ആലുവ വഴി മറ്റൊരു ശക്തമായ കണക്ടിവിറ്റിയും സ്ഥാപിക്കുകയാണ്.ഇത് കോതമംഗലത്തേയും,പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണത്തെ ആകമാനം ശാക്തീകരിക്കുന്നതാണ്.
40 കി മി ദൂരമുള്ള പഴയ 220 കെ വി ഇടുക്കി – മാടക്കത്തറ ലൈൻ കറുകടത്തു നിന്നും 3.6 കി മി പുതിയ ലൈൻ സ്ഥാപിച്ച് കോതമംഗലത്ത് എത്തിച്ചതോടൊപ്പം പളളിവാസൽ പവർ ഹൗസിൽ നിന്ന് 49 കി മി ലൈൻ സ്ഥാപിച്ച് 220 കെ വി വൈദ്യുതി കോതമംഗലത്ത് എത്തിക്കുന്നു. ആലുവയിൽ നിന്ന് 32 കി മി 220 കെ വി ലൈൻ സ്ഥാപിച്ചും കോതമംഗലത്ത് വൈദ്യുതി എത്തിക്കുന്നു.

അതോടൊപ്പം 220/110 കെ വി യുടെ 2x 100 എം വി എ സ്ഥാപിത ശേഷിയുള്ള പുതിയ ട്രാൻസ്ഫോർമറുകളും 110/11 കെ വി യുടെ 2x 20 എം വി എ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടുകൂടിയാണ് സബ് സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിക്കും,അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനുമായി കിഫ്ബി വഴി 75 കോടി രൂപയയാണ്പദ്ധതിക്കായി വിനിയോഗിച്ചത്. പ്രസ്തുത പദ്ധതി പൂർത്തിയായതോടെ ഇടുക്കിയിൽ നിന്നും കോതമംഗലം സബ് സ്റ്റേഷനിലേക്ക് നേരിട്ട് വൈദ്യുതി ലഭ്യമാകും.അതോടൊപ്പം തന്നെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഭൂതത്താൻകെട്ട്,ചെങ്കുളം, പള്ളിവാസൽ,ഓഗ് മെൻ്റേഷൻ പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കൂടി കോതമംഗലം സബ് സ്റ്റേഷനിൽ എത്തും.

മാറാടി,ഓടക്കാലി,ഇടത്തല, അടിമാലി സബ് സ്റ്റേഷനിലേക്കും ഇവിടെ നിന്നും വൈദ്യുതി എത്തിക്കുന്നതോടെ കോതമംഗലത്തിനു പുറമേ സമീപ പ്രദേശങ്ങളായ പെരുമ്പാവൂർ, മുവാറ്റുപുഴ,നേര്യമംഗലം പ്രദേശങ്ങളിൽ വോൾട്ടേജ് തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകും.നിലവിലുള്ള 66 കെ വി ലൈൻ റൂട്ടുകളിൽ കൂടി പുതിയ ലൈൻ നിർമ്മിച്ചത് കൊണ്ട് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുവാൻ കഴിഞ്ഞു.പദ്ധതി പൂർത്തി ആയതോടെ കോതമംഗലം എറണാകുളം ജില്ലയിലെ പ്രധാന പവർ ഹബ്ബ് ആയി മാറിയെന്നും എം എൽ എ പറഞ്ഞു.

windows 7 ultimate lizenz kaufen

You May Also Like

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

error: Content is protected !!