Connect with us

Hi, what are you looking for?

NEWS

കിഡ്നി സംബന്ധമായ അസുഖം മൂലം മരണപ്പെട്ട ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി അംഗൻവാടി ഒരുങ്ങുന്നു.

കോതമംഗലം: അകാലത്തിൽ പൊലിഞ്ഞു പോയ മകൾ ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി കോതമംഗലം പടിഞ്ഞാറെക്കര വാര്യത്ത് വീട്ടിൽ ആർ രാജീവ് 5 സെൻ്റ് സ്ഥലം അംഗൻവാടി നിർമ്മിക്കുന്നതിനും,അംഗൻവാടി വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി വിട്ടു നൽകി. ആർ രാജീവ് – നിർമ്മല രാജീവ് ദമ്പതികളുടെ 11 വയസ്സുള്ള മകളാണ് കിഡ്നി സംബന്ധമായ അസുഖം മൂലം മരണപ്പെട്ടത്. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 15-ാം വാർഡിൽ ഗൗരി ലക്ഷ്മി രാജീവ് സ്മാരക അംഗൻവാടിയുടെയും,കമ്മ്യൂണിറ്റി ഹാളിൻ്റെയും,അംഗൻവാടി റോഡിൻ്റെയും നിർമ്മാണോദ്ഘാടനം നടത്തി.

പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,സി പി ഐ എം ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ, കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ,കെ വി തോമസ്,ഹരി എൻ വൃന്ദാവൻ,ജോർജ് അമ്പാട്ട്,ആർ രാജേഷ്,ആർ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വികസന പ്രക്രിയയില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടനെ തുറക്കുമെന്ന് കോതമംഗലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. കര്‍ത്തവ്യ ബോധത്തോടെ വിജയത്തെ ഏറ്റുവാങ്ങുന്നുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ...

CHUTTUVATTOM

കോതമംഗലം: വേള്‍ഡ് കപ്പില്‍ തരംഗമായ വൂവുസെല തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലും താരം. കോതമംഗലത്ത് വോട്ടണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മുളവൂര്‍ ബ്ലായിക്കുടി അലിയാറാണ് വൂവുസെലകളുമായി എത്തിയത്. കഴിഞ്ഞ 10...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ അഫ്‌റാസ് മുഹമ്മദിനെ അനുമോദിച്ചു. പഴമ്പിള്ളില്‍ കുടുംബാംഗമായ ചാമക്കാട്ട് പി.എം. അജാസിന്റെയും ഫസീനയുടെയും മകനാണ് അഫ്‌റാസ് മുഹമ്മദ്. പഴമ്പിള്ളില്‍ കുടുംബയോഗത്തിന്...

CRIME

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്....

CHUTTUVATTOM

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി...

ACCIDENT

  നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയില്‍ കുളിക്കടവില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള...

CHUTTUVATTOM

കോതമംഗലം:പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്കളം ഷീ ലോഡ്ജിന് മുന്നിലും കൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാത്തതിലും മാലിന്യം കൈകാര്യം ചെയ്യുന്നതിലെ നഗരസഭയുടെ വീഴ്ചയിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് നടത്തിയ...

error: Content is protected !!