Connect with us

Hi, what are you looking for?

EDITORS CHOICE

ബാർബർ ഷോപ്പിൽ നിന്നും വക്കീലായി കോടതിയിലേക്ക്‌.

കോതമംഗലം : കഷ്ടപ്പാടുകൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് LLB ബിരുദം നേടിയെടുത്ത് നാടിന്റെ അഭിമാനമായി മാറിയ തൃക്കാരിയൂർ സ്വദേശി സുമേഷ് ഇന്ന് ഹൈകോടതി ബാർ കൌൺസിൽ മുൻപാകെ എൻറോൾ ചെയ്ത് സത്യപ്രതിജ്ഞ ചെയ്ത് വക്കീൽ കുപ്പായമണിഞ്ഞു. തൃക്കാരിയൂർ ഗ്രാമ വികാസ് സമിതി അഡ്വ. സുമേഷിനെ ആദരിച്ചു. ഗ്രാമവികാസ് സമിതി ചുമതക്കാരായ കെ ജി സുഭഗൻ, പി ആർ സിജു, കെ എൻ ജയചന്ദ്രൻ, പി ആർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സുമേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും കഠിന പ്രയത്നത്തിലൂടെ എൽ എൽ ബി ബിരുദം നേടി നാടിന് അഭിമാനമായ തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ ശ്രീ രാജുവിന്റെ മകൻ എ ആർ സുമേഷ് ഇന്ന് ഹൈകോടതിയിലെ ബാർ കൌൺസിലിൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് എൻറോൾ ചെയ്തു.

ചെറുപ്പകാലം മുതൽ വക്കീലാകണമെന്ന അതിയായ ആഗ്രഹമായിരുന്നു സുമേഷിന്. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ സ്കൂളിൽ നിന്നും എസ് എസ് എൽ സി യും, വാരപ്പെട്ടി എൻ എസ് എസ് സ്കൂളിൽ നിന്നും പ്ലസ് ടു വും പാസായ സുമേഷിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉപരി പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടി വരികയും, അച്ഛനെ സഹായിക്കാനായി അച്ഛന്റെ ബാർബർഷോപ്പിൽ കൂടേണ്ടി വരികയും ചെയ്തു. അച്ഛൻ നിത്യ രോഗിയായി മാറിയതോടെ അച്ഛന്റെ തൃക്കാരിയൂരിൽ ഉള്ള ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്തി കുടുംബം നോക്കേണ്ട ബാധ്യതയും സുമേഷിനായി. കോളേജിൽ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും24 ആം വയസിൽ എം ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് ആയി ബി എ എക്കണോമിക്സ് രജിസ്റ്റർ ചെയ്യുകയും രാത്രി സമയങ്ങളിൽ വീട്ടിലിരുന്ന് പഠിച്ച് എക്കണോമിക്സ് ബിരുദം നേടിയെടുക്കുകയും ചെയ്തു.

വക്കീലാകണമെന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറാവാത്ത സുമേഷ് തന്റെ 30 ആം വയസിൽ എൽ എൽ ബി എൻട്രൻസ് എഴുതിയെടുത്ത് തൊടുപുഴ ലോ കോളേജിൽ അഡ്മിഷൻ നേടുകയും, കഴിഞ്ഞ നാല് വർഷമായി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോളേജിൽ പോയുള്ള പഠനവും ശേഷം തിരിച്ചെത്തി ബാർബർ ഷോപ്പിൽ ജോലി ചെയ്ത് അവിടെ നിന്നുള്ള വരുമാനം കൊണ്ട്, രോഗം തളർത്തിയ അച്ഛൻ , അമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തെയും പുലർത്തി വരികയാണ് സുമേഷ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ എൽ എൽ ബി പരീക്ഷയുടെ റിസൾട്ട്‌ വന്നപ്പോൾ സുമേഷ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി. കോവിഡ് മൂലം എൻറോൾ ചെയ്യാനുള്ള തിയതി മാറ്റി മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ഹൈകോടതിയിലെ ബാർ കൌൺസിലിൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് എൻറോൾ ചെയ്തു.

ദൃഢ നിശ്ചയത്തോടെ മുന്നോട്ട് പോയത് കൊണ്ടും, തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഉള്ളതുകൊണ്ടാണ് തന്റെ 35 ആം വയസിൽ ഈ വിജയം കൈവരിക്കാനായതെന്നാണ് സുമേഷ് പറയുന്നത്. കുടുംബങ്ങളെല്ലാം ഇന്ന് വളരെ സന്തോഷത്തിലുമാണ്. എല്ലാവിധ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അതിജീവിച്ച്‌ നിയമ ബിരുദം നേടി ഇന്ന് വക്കീൽ കുപ്പായം അണിഞ്ഞു നാടിന് അഭിമാനമായ സുമേഷിന്റെ വീട്ടിലെത്തി തൃക്കാരിയൂർ ഗ്രാമവികാസ് സമിതി പ്രവർത്തകർ സുമേഷിനെ ആദരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

error: Content is protected !!