Connect with us

Hi, what are you looking for?

NEWS

രൂപാ നായർക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപക അവാർഡ്

കോതമംഗലം: മാതിരപ്പിള്ളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ രൂപ നായർക്ക് സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ്. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എറണാകുളം മേഖലയുടെ കീഴിലെ കോട്ടയം, എറണാകുളം ജില്ലകളിലെ ഏറ്റവും മികച്ച അധ്യാപിക അവാർഡാണ് ലഭിച്ചത്. വീരണകാവ് വി.എച്ച്.എസ്.സ്കൂളിലെയും, മാതിരപ്പിള്ളി വി.എച്ച്.എസ്.സ്കൂളിലെയും മികച്ച പ്രകടനവും, വിദ്യാഭ്യാസത്തിലും, കലാ കായിക മേഖലകളിൽ വിദ്യാർത്ഥികളിലൂടെ സ്കൂളിന് നേടിക്കൊടുത്ത അംഗീകാരങ്ങളും, സ്കൂളിൻ്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേടിയെടുത്തതുമാണ് രൂപാ നായരെ തേടി ഈ അവാർഡ് എത്താൻ കാരണം.

ബോഡി ഫിറ്റ്നസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പ്രേംജിത്ത് ലാലാണ് ഭർത്താവ്, കോതമംഗലം എം.എ കോളേജിലെ ബി.ടെക്ക് വിദ്യാർത്ഥിയാണ് മകൻ പി.ആർ ആദിത്യ, വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പി.ആർ അദിതി മകളുമാണ്.

You May Also Like

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...

NEWS

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവം നടന്ന് നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കേസ് തെളിയിക്കാനായില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നതിനു പുറമേ പ്രതിയിലേക്കുള്ള സൂചന പോലും കണ്ടെത്താനായിട്ടില്ല. ഡിവൈഎസ്പിമാരുടെ...

NEWS

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗ്യഹനാഥൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58)...

NEWS

കോതമംഗലം:വാഹന യാത്രികര്‍ക്ക് സഹായത്തിനായി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് അടിവാട് വെട്ടിത്തറ റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി...