നെല്ലിക്കുഴി: കണ്ടെയ്മെൻ്റ് സോൺ ആയിട്ടുള്ള നെല്ലിക്കുഴി പഞ്ചായത്തിൻ്റെ പരിധിയിലുള്ള അക്ഷയ സെൻ്ററുകളുടേയും, ജന സേവന കേന്ദ്രങ്ങളുടേയും പ്രവർത്തന സമയം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകളക്ടറെ സമീപിച്ചു. ഇപ്പോൾ എട്ടുമണി മുതൽ ഒരു മണി വരെയാണ് അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തന സമയം. എന്നാൽ വിദ്യാർത്ഥികൾ ക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി ചുരുങ്ങിയ ദിവസം മാത്രമാണ് ബാക്കയുിള്ളത് ആയതിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ബാഹുല്യം കണിക്കിലെടുത്ത് പ്രസ്തുത സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിന് വേണ്ട നടപ്പടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി എറണാകുളം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മുസ്ലിം യൂത്ത് ലീഗ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് വാസിഫ് ഷാഹുൽ, ജനറൽ സെക്രട്ടറി അൻസാരി പി.എം, ട്രഷറർ നദീർ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.