Connect with us

Hi, what are you looking for?

CHUTTUVATTOM

പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി; നെല്ലിക്കുഴിയിലെ ക്വാറന്‍റേന്‍ കുടുംബങ്ങള്‍ക്കുളള സേവന മാതൃകയായി നൗഷാദ് മണിമല

നെല്ലിക്കുഴി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ സാനിറ്റൈസര്‍,കയ്യുറ,മാസ്ക്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി നെല്ലിക്കുഴിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നൗഷാദ് മണിമല നാടിന് മാതൃകയായി. കോതമംഗലം പോലീസ് ഓഫീസര്‍ ലിബു തോമസിന്‍റെ നേതൃത്വത്തില്‍ ഇവ നൗഷാദില്‍ നിന്ന് ഏറ്റുവാങ്ങി. നെല്ലിക്കുഴിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കെ നിരവധി കുടുംബങ്ങളാണ് പുറത്തിറങ്ങാന്‍ ആകാതെ വീടുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും എത്തിച്ച് നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തുകയാണിപ്പോള്‍ നൗഷാദ് മണിമല.

നെല്ലിക്കുഴിയിലെ പല നിര്‍ധന കുടുംബങ്ങള്‍ ക്കും സഹായം വാങ്ങി നല്‍കാന്‍ മുന്നിട്ടിറങ്ങിയിട്ടുളള നൗഷാദ് നെല്ലിക്കുഴിയിലെ മാതൃകാപൊതുപ്രവര്‍ത്ത കനാണ്. ക്വാറന്‍റേനില്‍ ഒറ്റപെട്ട് കഴിയുന്ന കുടുബങ്ങള്‍ക്ക് ആശ്രയമാകുന്ന നൗഷാദ് മണിമല നെല്ലിക്കുഴിയുടെ അഭിമാനമാവുകയാണിപ്പോള്‍.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!