കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ 14 വാർഡായ -ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മേരീ ചാക്കോ പുത്തൻപുരയ്ക്കൽ എന്ന വിധവയായ സ്ത്രീയുടെ വീട് കാട്ടാന തകർത്തത്. വീടിന്റെ മേൽക്കൂരയിലേക്ക് കൗങ്ങുകൾ മറച്ചിടുകയും മറ്റും ചെയ്താണ് വീടു കാട്ടാന പൂർണ്ണമായും തകർത്ത നിലയിലാക്കിയത്. വീട്ടുപറമ്പിലെ തെങ്ങ്, .വാഴ, കൗങ്ങ് തുടങ്ങിയ കൃഷികൾ നശീപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച ഉരുൾ പൊട്ടി ഇവിടങ്ങളിൽ കനത്ത നാശ നഷ്ടം ഉണ്ടായതിന് പിന്നാലെ ആണ് കാട്ടാന ശല്യം കൂടി ഉണ്ടായത്. ഉരുൾ പൊട്ടലിൽ ഇവിടെ നിരവധി വീടുകൾക്കു നാശനഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പിന്നാലെ കണ്ടൈൻമെന്റ സോണ്‍ കൂടി ആയി. ഇപ്പോൾ കാട്ടാനയുടെ ശല്യവും മൂലം ജനങ്ങൾ ആകെ ഭീതിയിലാണ്.
വൈദ്യുതി വേലിയും പ്രവർത്തിക്കാതെ ആയാതോടെ വലിയ ദുരിതമാണ് ഇവിടെയുള്ളവർ അനുഭവിക്കുന്നത്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വനംവകുപ്പിൽ നിന്നു നഷ്ട്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതിയുമുണ്ട്.