Connect with us

Hi, what are you looking for?

CHUTTUVATTOM

കടുവാൾ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു

പെരുമ്പാവൂർ : കടുവാൾ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമിട്ടു. പട്ടിക ജാതി കോളനികളുടെ നവീകരണത്തിനായി നടപ്പിലാക്കുന്ന അംബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടുവാൾ കോളനിയിൽ നടപ്പിലാക്കുന്നത്. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ ഇരുപതിമൂന്നാം വർഡിലാണ് കടുവാൾ കോളനി. ഇവിടെ നൂറിന് മുകളിൽ പട്ടിക ജാതി സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ വസിക്കുന്നുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിലെ വലിയ പട്ടിക ജാതി കോളനികളിൽ ഒന്നാണ് കടുവാൾ കോളനി.

പദ്ധതി പ്രകാരം 20 വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുകയും ഒൻപത് വീടുകൾക്ക് സംരക്ഷണ ഭീത്തി നിർമ്മിച്ചും നൽകുകയും ചെയ്യും. നിലവിലുള്ള അംഗണവാടിയിൽ പുതിയ ശുചിമുറി നിർമ്മിക്കും. കോളനിയിലെ അകത്തുള്ള റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിക്കുകയും കുടിവെള്ള സൗകര്യം ലഭ്യമല്ലാത്ത ആറ് കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകളും നൽകുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.

നഗരസഭ അദ്ധ്യക്ഷ സതി ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ നിഷ വിനയൻ, നഗരസഭ കൗൺസിലർ പി.എം അലി, മുൻ വാർഡ് കൗൺസിലർമാരായ ഷാജി സലിം, ജയ അരുൺകുമാർ, പട്ടികജാതി വികസന ഓഫിസർ രാജീവ് എസ്, കെൽ പ്രതിനിധികളായ പി.എ സുധീരൻ, രാജൻ വി,  എസ്.സി പ്രമോട്ടർമാരായ സുമേഷ് കെ.കെ, സുബിൻ പി.എസ്, കെ. രാജൻ, അബ്ദുൽ നിസാർ എന്നിവർ സംബന്ധിച്ചു.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

error: Content is protected !!