കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച കൽക്കുരിശിന്റെയും കൊടിമരത്തിന്റെയും വെഞ്ചിരിപ്പുംബിഷപ്പ് നിർവഹിച്ചു. തുടർന്ന് പൊന്തിഫിക്കൽ കുർബാന അർപ്പിക്കുകയും ചെയ്തു.
വെളിയഞ്ചാൽ ഫോറോന പള്ളി വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ, കീരംപാറ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമികരായി. ദിവ്യബലിക്ക് ശേഷം നേർച്ച വെഞ്ചിരിപ്പും നടത്തി.
ശനിയാഴ്ച വൈകുന്നേരം 5 ന് ലദീഞ്ഞ്,നൊവേന. തിരുന്നാൾ കുർബാന, സന്ദേശം ഫാ. ജോർജ് പിച്ചാനിക്കുന്നേൽ തുടർന്ന് നേർച്ച സദ്യ. ഞായറാഴ്ച രാവിലെ 7.30ന് കീരംപാറ ഇടവക ദേവാലയത്തിൽ ദിവ്യബലി.
10 ന് പൂച്ചക്കുത്ത് കപ്പേളയിൽ ലദീഞ്ഞ്, നൊവേന.ആഘോഷമായ തിരുന്നാൾ കുർബാന മൈലകൊമ്പ് സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജോൺസൺ ഔറോപ്ലാക്കൽ.
സന്ദേശം ആലുവ പരമപ്രസാദ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ഡോ. സൈമൺ ചിറമേൽ തുടർന്ന് ഭൂതത്താൻകെട്ട് കുരിശടിയിലേക്ക് പ്രദഷിണം. ഭൂതത്താൻകെട്ടിൽ പുതുതായി സ്ഥാപിച്ച കുരിശടിയുടെ വെഞ്ചിരിപ്പുകർമ്മം കോതമംഗലം രൂപത വികാരി ജനറാൾ മോൺ. കൂര്യോക്കോസ് കൊടക്കല്ലിൽ നിർവഹിക്കും. തുടർന്ന് നേർച്ചസദ്യയും ചെണ്ട ബാൻഡ് ഫ്യൂഷൻ മേളവും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.



















































