കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ചയിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം.
കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ കാർ കയറ്റത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർതിശയിൽ വന്ന വാഹനത്തെ ഇടിക്കാതെ വെട്ടിച്ചപ്പോൾ മറികടന്ന വാഹനത്തിന്റെ മുൻപിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് താഴ്ചയിലേക്കു പതിച്ചത്.യാത്രികരായ ഭർത്താവും ഭാര്യയും കാര്യമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.



















































