കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മാമലക്കണ്ടം ഗവ. ഹൈസ്കൂളിൽ എൻ്റെ ക്ലാസ് എൻ്റെ തോട്ടം കൃഷി പദ്ധതി ആരംഭിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അരുൺ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. ദീപ്തി രാജ് അധ്യക്ഷത വഹിച്ചു. അഞ്ചുകുടി എസ്.ടി കമ്മ്യൂണിറ്റി മൂപ്പൻ കെ. എം മൈക്കിൾ മൈക്കിൾ, അധ്യാപകരായ സി.എസ് ദേവിക , ശാരി ശങ്കർ, നിഖിൽ സാം അബ്രഹാം, ഗായത്രി രാജൻ, കാതറിൻ സേവിയർ, ക്യാമ്പ് കോഡിനേറ്റർമാരായ ഭാഗ്യലക്ഷ്മി,കാശിനാഥൻ എന്നിവർ പ്രസംഗിച്ചു.



















































