കോതമംഗലം: ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എആര്‍ മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി അംഗം ഗോപാലന്‍ വെണ്ടുവഴി. വൃദ്ധര്‍, രോഗികള്‍, വിധവകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള ഉപഭോക്തൃ സംബന്ധമായ പരാതിയുള്ളവര്‍ക്ക് ഉപഭോക്തൃ കോടതികളില്‍ നേരിട്ടെത്തി കേസ് നടത്താന്‍ ബുദ്ധിമുട്ടാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിചയ സമ്പത്തും പ്രാഗല്‍ഭ്യം തെളിയിച്ചവരുമായ എആര്‍ മാരുടെ സേവനം സാമൂഹികമായി ഏറെ പ്രസക്തമാണ്.
പരാതിക്കാരുടെ എതിര്‍ കക്ഷികള്‍ എല്ലാവരും തന്നെ കോര്‍പ്പറേറ്റുകളോ, കമ്പനി ഉടമകളോ, വ്യവസായികളോ ഒക്കെ ആണെന്നുള്ളത് സംഘടനാ ബലമോ നിയമത്തിന്റെ പിന്‍ബലമോ ഇല്ലാത്ത സാഹചര്യം എആര്‍ മാര്‍ക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യം ഉപഭോക്തൃ സംരക്ഷണ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്നുവെന്നും ഗോപാലന്‍ വെണ്ടുവഴി അഭിപ്രായപ്പെട്ടു.


















































