കോതമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തുകുഴി വലിയപാറ തേടശേരി ടി.എം. റോയി (56) ആണ് മരിച്ചത് . 4 മാസം മുൻപു നഗരത്തിലെ കെട്ടിടത്തിൽ ജോലിക്കിടെയായിരുന്നു അപകടം. സംസ്‌കാരം നടത്തി. ഭാര്യ: റെജി. മക്കൾ: റിൻസ്, റിനിൽ






















































