Connect with us

Hi, what are you looking for?

NEWS

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്.

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തട്ടേക്കാട് കൂട്ടിക്കൽ താമസിക്കുന്ന ചിറമ്പാട്ടു രവിയുടെ ഭാര്യ തങ്കമ്മക്ക് കാട്ടുപന്നിയുടെ ആക്രമണം. ഞായറാഴ്ച വൈകിട്ട് നാലരയോടെ പറമ്പിൽ കന്നുകാലികളെ മേയ്ക്കുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി തങ്കമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു. നെഞ്ചിന്റെ ഭാഗത്തും കഴുത്തിലും ആഴമായ മുറിവുകൾ ഉണ്ടായിട്ടുണ്ട്. കോതമംഗലം ഗവ. ആശുപത്രിയിൽ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള മുറിവ് ആന്തരിക അവയവങ്ങൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്താൽ ആണ് ഇപ്പോൾ തങ്കമ്മ ഉള്ളത്.അപകട നില തരണം ചെയ്തിട്ടില്ല.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...