Connect with us

Hi, what are you looking for?

NEWS

ജനാധിപത്യ ധ്വംസനം നടത്താൻ ശ്രമിക്കുന്ന ബി ജെ പി: മതേതര ശക്തികൾ ഒന്നിക്കണമെന്ന് വി എസ് സുനിൽ കുമാർ

കോതമംഗലം : ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളിജീയത്തിന്റെ നിർദേശം പോലും അട്ടിമറിച്ച് ജനാധിപത്യ ധ്വംസനം നടത്താൻ ശ്രമിക്കുന്ന ബി ജെ പി സർക്കാരിന്റെ നീക്കങ്ങൾക്ക് തടയിടാൻ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കണമെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറിയായിരുന്ന സഖാവ് എ ആർ വിനയന്റെ അനുസ്മരണം നെല്ലിക്കുഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനിൽകുമാർ. വൈവിധ്യങ്ങളായ മതങ്ങളും ഭാഷകളും നിലനിൽക്കുന്ന മതേതര രാജ്യമായ ഇന്ത്യയെ മത രാഷ്ട്ര മാക്കാനുള്ള ബി ജെ പി യുടെ നിലപാട് നാം തിരിച്ചറിയണം.

കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നിലപാടാണ്
ബി ജെ പി അധികാരത്തിലെത്തിയ നാൾ മുതൽ സ്വീകരിക്കുന്നത്.

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഇന്ത്യൻ ഭരണഘടന തങ്ങൾക്ക് അനുകൂലമായ രീതിയിൽ പൊളിച്ചെഴുതാനുള്ള അണിയറ നീക്കമാണ് ബി ജെ പി നടത്തി കൊണ്ടിരിക്കുന്നത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഇടതു പക്ഷ – ജനാധിപത്യ മതേതര ശക്തി കളുടെ വിജയത്തിനായുള്ള രാഷ്ട്രീയ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോടൊപ്പം നിൽക്കുന്നവർ ജനമനസിൽ എന്നു മുണ്ടായിരിക്കുമെന്ന തിന്റെ ഉദാഹരണമാണ് സഖാവ് എ ആർ വിനയനെന്നും സുനിൽ കുമാർ പറഞ്ഞു.
നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ, സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ്,
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റ്റി സി ജോയി, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായഎം കെ രാമചന്ദ്രൻ , പി എം ശിവൻ, പി എ അനസ്,
നെല്ലിക്കുഴി അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി എ ആർ വിശ്വനാഥൻ, ബ്രാഞ്ച് സെക്രട്ടറി കെ ബി അൻസാർ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി സ്വാഗതവും മണ്ഡലം കമ്മിറ്റിയംഗം സി എ സിദ്‌ധീഖ് നന്ദി പറഞ്ഞു.
വിവിധ പാർട്ടികളിൽ
നിന്നും സിപി ഐ യിൽ ചേർന്ന വരെ വി എസ് സുനിൽ പാർട്ടി പതാക നൽകി സ്വീകരിച്ചു.

പടം : സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറിയായിരുന്ന എ ആർ വിനയൻ അനുസ്മരണം മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

You May Also Like

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

error: Content is protected !!