Connect with us

Hi, what are you looking for?

CHUTTUVATTOM

വേങ്ങൂർ കുടിവെള്ള പദ്ധതി; വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

പെരുമ്പാവൂർ : വേങ്ങൂർ കുടിവെള്ള പദ്ധതിയുടെ പൂർണ്ണ തോതിലുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 82 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.  ചെലവ് ഇനിയും കൂടാം എന്നാണ് വിലയിരുത്തുന്നത്. വേങ്ങൂർ, അശമന്നൂർ, മുടക്കുഴ എന്നി പഞ്ചായത്തുകൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  പെരിയാറിൽ പാണംകുഴിയിൽ  നിലവിലുള്ള പമ്പ് ഹൗസിന് സമീപം പുതിയ കിണറും മറ്റൊരു പമ്പ് ഹൗസും സ്ഥാപിച്ച ശേഷം അവിടെ നിന്ന് 450 എം. എം വ്യാസമുള്ള പൈപ്പിലൂടെ മുടക്കുഴ പഞ്ചായത്തിലെ ചൂരമുടിയിൽ സ്ഥാപിക്കുന്ന 10 എം.എൽ.ഡി ജലശുദ്ധികരണ ശാലയിൽ എത്തിക്കുന്നു. അവിടെ ജലം ശുദ്ധികരിച്ച ശേഷം 3 പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണം നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
വക്കുവള്ളി, മുനിപ്പാറ, ചൂരമുടി എന്നിവിടങ്ങളിൽ ഉന്നത ജലസംഭരണികൾ സ്ഥാപിക്കും. അവിടെ നിന്ന് വേങ്ങൂർ പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കും. പെട്ടമലയിലും ചൂരമുടിയിലും സ്ഥാപിക്കുന്ന ജലസംഭരണികളിൽ നിന്നാണ് മുടക്കുഴ പഞ്ചായത്തിൽ ശുദ്ധജലം എത്തുന്നത്. ഓടക്കാലിയിൽ ബൂസ്റ്റിങ് സ്റ്റേഷൻ സ്ഥാപിച്ചു പൂമാല, കല്ലിൽ, ഓടക്കാലി എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണികളിൽ നിന്ന് അശമന്നൂർ പഞ്ചായത്തിലേക്കുള്ള കുടിവെള്ളം പദ്ധതി വഴി ലഭ്യമാക്കും.
പദ്ധതിക്കായി പ്ലാന്റ് സ്ഥാപിക്കുന്നതിന് ചൂരമുടിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കൂടാതെ ജലസംഭരണികൾക്കായി മുനിപ്പാറ 15 സെന്റ്,  ചൂരമുടി,  വക്കുവള്ളി എന്നിവിടങ്ങളിൽ 20 സെന്റ് വീതവും ഏറ്റെടുക്കണം.  മുടക്കുഴ പഞ്ചായത്തിൽ പെട്ടമലയിലും  അശമന്നൂരിൽ ഓടക്കാലി,  കല്ലിൽ എന്നി ഭാഗങ്ങളിൽ  20 സെന്റ് സ്ഥലവും പൂമലയിൽ 15 സെന്റ് സ്ഥലവും ജലസംഭരണിക്കായി ഏറ്റെടുക്കേണ്ടി വരുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കേരള ജല അതോറിറ്റി പദ്ധതി വിഭാഗമാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

error: Content is protected !!