Connect with us

Hi, what are you looking for?

CHUTTUVATTOM

ഇടമലക്കുടി പഞ്ചായത്തിനെ സംരക്ഷിക്കണം; അടിയന്തര സഹായം തേടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി

കുട്ടമ്പുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി രൂക്ഷമായ ധനക്കമ്മി മൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര പഞ്ചായത്തുകളിലെ സാഹചര്യങ്ങളോട് താരതമ്യം ചെയ്യാവുന്നതല്ലെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കല്‍ ആവശ്യപ്പെട്ടു.

ഇടമലക്കുടിയിലെ ജീവനക്കാര്‍ മാസങ്ങളായി ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ പി.എഫ് ഉള്‍പ്പെടെയുള്ള സാലറി റിക്കവറികള്‍ പോലും കഴിഞ്ഞ ജനുവരി മുതല്‍ അടയ്ക്കാന്‍ സാധിച്ചിട്ടില്ല. വന്യമൃഗങ്ങളുടെ മുന്നിലൂടെ, ഘോരവനത്തിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായി ജീവന്‍ പണയംവെച്ചാണ് ജീവനക്കാര്‍ ഇവിടെ ഓഫീസിലെത്തുന്നത്. എന്നാല്‍ ശമ്പളമോ ദൈനംദിന ചെലവുകള്‍ നടത്താനുള്ള ഫണ്ടോ ഇല്ലാത്തതിനാല്‍ ജീവനക്കാരും ജനപ്രതിനിധികളും കടുത്ത ദുരിതത്തിലാണ്.

വനമേഖലയായതിനാല്‍ മറ്റ് പഞ്ചായത്തുകളെപ്പോലെ കെട്ടിട നികുതിയോ ലൈസന്‍സ് ഫീസോ വാടകയോ ഈടാക്കാന്‍ ഇടമലക്കുടിക്ക് കഴിയില്ല. തുച്ഛമായ ഏതാനും ആയിരം രൂപകള്‍ മാത്രമാണ് ഇവിടുത്തെ ആകെയുള്ള വാര്‍ഷിക തനത് വരുത്തമാനം. വാര്‍ഷിക ഭരണച്ചെലവിനായി ചുരുങ്ങിയത് 1.5 കോടി രൂപയെങ്കിലും ലഭ്യമാകേണ്ടതുണ്ട്. പഞ്ചായത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിവര്‍ഷം രണ്ട് കോടി രൂപയെങ്കിലും ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്നും, അടിയന്തരമായി പ്രത്യേക ഗ്രാന്റ് അനുവദിച്ച് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഷാജി പയ്യാനിക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്...

CHUTTUVATTOM

കോതമംഗലം: കേരള കേരള കോണ്‍ഗ്രസ് (എം) ന്റെ 62-ാം ജന്മദിനാഘോഷം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വര്‍ഗീസ് പാര്‍ട്ടി പതാക...

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

CHUTTUVATTOM

കടവൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുപി സ്‌കൂളുകളില്‍ അനുവദിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി....

error: Content is protected !!