കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേളയിലെ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാറില്‍ നിന്നും പ്രധാനാധ്യാപിക സി. റിനി മരിയ, പ്രിന്‍സിപ്പല്‍ സി. നമിത,അധ്യാപകര്‍, വിദ്യാര്‍ത്ഥകള്‍ എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.
ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം,സാമൂഹ്യശാസ്ത്രം, ഐടി എന്നീ നാല് മേളകളിലും ചാമ്പ്യന്‍ഷിപ്പും സയന്‍സ് മേളയില്‍ റണ്ണറപ്പും നേടി യാണ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തത്. 873 പോയിന്റുകള്‍ നേടിയ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 728 പോയിന്റുകള്‍ നേടി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


















































