Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് വാഹന പരിശോധനയ്ക്കിടെ ഹാൻസ് പിടികൂടി.

കോതമംഗലം: നഗരത്തിൽ വാഹന പരിശോധനക്കിടെ കോതമംഗലം പോലീസ് 80 പാക്കറ്റ് ഹാൻസ് പിടികൂടി. കുത്തുകുഴി ഭാഗത്ത് വെച്ചു നടത്തിയ പരിശോധനയിലാണ് KL 44 B 3043 എന്ന സ്കൂട്ടറിൽ നിന്നും പിടിച്ചെടുത്തത്. കുത്തുകുഴി പുല്ലൻവീട്ടിൽ ടോം കുരുവിളയിൽ നിന്നാണ് 80 പാക്കേറ്റ് ഹാൻസ് പിടിച്ചത്. കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ കെ അനിലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്. വാഹന പരിശോധനയ്ക്ക് എസ് ഐ ലൂയി ഇ. പി, എ എസ് ഐ നിജു ഭാസ്‌കർ, സി പി ഓ ആസാദ് എന്നിവർ പങ്കെടുത്തു.

 

You May Also Like