കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മൈലൂർ കവലയിൽ നടന്ന സമാപന സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പി സി മീരാൻകുഞ്ഞ് അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ഷിബു വർക്കി,മനോജ് നാരായണൻ,നിർമ്മല മോഹൻ, എം പി വർഗീസ്,വി കെ റെജി,കെ സി അബു എന്നിവർ സംസാരിച്ചു.
