Connect with us

Hi, what are you looking for?

NEWS

പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡുകളുടെ നവീകരണം: പാതിവഴിയിൽ നിലച്ചു

കോതമംഗലം: പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡുകളുടെ നവീകരണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.  ഭൂതത്താന്‍കെട്ട് ചെങ്കര മുതല്‍ ചെമ്മീന്‍കുത്ത് വരെയുള്ള മെയിന്‍കനാല്‍ബണ്ട് റോഡിന്റെ ടാറിംഗ് ജോലികളാണ് തുടങ്ങിയശേഷം നിലച്ചുകിടക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ റോഡ് നിരപ്പാക്കിയതാണ്.അതിന് ശേഷം പിന്നീട് പ്രവര്‍ത്തികളൊന്നും നടത്തിയിട്ടില്ല.ഏറെകാലമായി തകര്‍ന്നുകിടന്നശേഷം നവീകരണജോലികള്‍ ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ ആശ്വസിച്ചതാണ്. ഇപ്പോഴത്തെ സ്തംഭനം നീണ്ടുനിന്നാല്‍ ആശ്വാസം കൂടുതല്‍ ദുരിതത്തിലേക്ക് വഴിമാറും. നിരവധി വാഹനങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്.ഭൂതത്താന്‍കെട്ടിലേക്കുള്ള ടൂറിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്.റോഡ് കുത്തിയിളക്കിയിട്ടതിനാല്‍ ഇപ്പോള്‍ പൊടിശല്യവും രൂക്ഷമാണ്.ടാറിംഗ് എത്രയും വേഗം നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like