Connect with us

Hi, what are you looking for?

CRIME

തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കളത്തൂർ പള്ളിക്കാവിൽ 2021 സെപ്റ്റംബറിൽ അതിക്രമിച്ച് കടന്ന് വാതിൽ തകർത്ത് കാണിക്കവഞ്ചിയുടെ പൂട്ട് തുറക്കുകയും ശീവേലിതിടമ്പ്, തിരുമുഖം, ശംഖുകാൽ എന്നിവ മോഷ്ടിക്കുകയും ചെയ്തു. പ്രതിക്ക് വേറെയും മോഷണകേസുകൾ നിലവിൽ ഉണ്ട്. പായിപ്ര കവലയിൽ ഉള്ള കെട്ടിടത്തിൽ താമസിച്ച് പകൽ പണിക്ക് പോകാതെ നടന്ന് രാത്രിയിൽ ആണ് പ്രതി മോഷണം നടത്തിയത്. മോഷണത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് പോയ പ്രതിയെ നീണ്ട അന്വേഷണം നടത്തിയാണ് പിടികൂടിയത്.

ഫിംഗർ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ ശാസ്ത്രീയ രീതിയിൽ ഉള്ള അന്വേഷണം നടത്തിയാണ് പോലീസ് പ്രതിയിലേക്ക് എത്തിചേർന്നത്. പ്രതിയെ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി അന്യസംസ്ഥാന തൊഴിലാളികൾക്ക് യാതൊരു രേഖയും ഇല്ലാതെ താമസസൗകര്യം ഒരുക്കുന്നവരെ നിരീക്ഷിക്കാനും പോലീസ് ആരംഭം കുറിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ കെ എൻ രാജേഷ്, സബ് ഇൻസ്‌പെക്ടർമാരായ മാഹിൻ സലിം, കെ.കെരാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ പി.എസ് ജോജി , പി.സി ജയകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ അനസ് , ബിബിൽ മോഹൻ,സനൂപ് എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...