തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. ചെറുവട്ടൂർ തേമാംകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കൽ ഹരിയുടെ മകൻ നിധിൻ (22) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിധിനും സുഹൃത്തും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്.
ഗോകുലം മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. കൂടെ സഞ്ചരിച്ച കൊട്ടാരക്കര സ്വദേശിയായ സഹപാഠിയായ വിഷ്ണു, ഗുരുതരമായ അപകടങ്ങളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദവിള കിൻഫ്രയ്ക്ക് സമീപം പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. നിഥിന്റെ മൃതദേഹം മെഡിക്കൽ ഫാക്കൽറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.