കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി.
ടൗൺ യൂണിറ്റ് സെക്രട്ടറി ഷെമീർ മുഹമ്മദ്, ട്രഷറർ പ്രസാദ് പുലരി, സംസ്ഥാന കൌൺസിൽ അംഗം മൊയ്തീൻ ഇഞ്ചക്കുടി, ജില്ല സെക്രട്ടേറ്റീവ് അംഗം റെന്നി വർഗീസ്, നാസർ വട്ടകുടി എന്നിവർ പ്രസംഗിച്ചു.
















































