കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് ഡോ. സലിം അലിം പക്ഷി സങ്കേതമെന്ന് നാമകരണ ചെയ്യണമെന്ന് എൻ സി പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പക്ഷി ശാസ്ത്രജ്ഞനായ ഡോ. സലിം അലിയുടെ 124 – മത് ജൻമദിനം വ്യക്ഷ തൈ നട്ടു ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് റ്റി ജോസഫ് , ബേസിൽ കോറാട്ടു കുടിയിൽ,ജിജി എള്ളൂർ, ബെന്നി പുളിക്കൽ, എം എം വർഗീസ്, സിബിൻ ജോർജ് എന്നിവർ പങ്കെടുത്തു.
പക്ഷി ശാസ്ത്രജ്ഞനായ ഡോ. സലിം തട്ടേക്കാട് പക്ഷി സങ്കേതത്തിൽ താമസിച്ച് പക്ഷികളെ ക്കുറിച്ച് നിരീക്ഷണം നടത്തി ആ പൂർവമായ വിവിധയിനം പക്ഷികളെ കണ്ടെത്തിയിരുന്നു. ഡോ. സലിം അലിയുടെ പേര് പക്ഷി സങ്കേതത്തിന് നൽകുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്താൻ എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.