Connect with us

Hi, what are you looking for?

NEWS

ശിശുദിനം ഒരു നവ്യാനുഭവമാക്കി മാറ്റി തങ്കളം വിവേകാനന്ദ വിദ്യാലയത്തിലെ കുട്ടികൾ 

കോതമംഗലം:  തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ ശിശുദിനം  ആഘോഷിച്ചു.രാവിലെ വിദ്യാലായത്തിൽ നടന്ന ആഘോഷങ്ങൾക്ക് പുറമെ  കെ ജി,  എൽ പി വിഭാഗത്തിലെ കുട്ടികളെ  ഉൾപ്പെടുത്തി കോതമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനവും പോസ്റ്റ്‌ ഓഫീസ് സന്ദർശനവും നടത്തി.  ശിശുദിനം പോലീസ് മാമന്മാരോടൊപ്പം എന്ന ബാനറിൽ പോലീസ് സ്റ്റേഷനിൽ അണിനിരന്ന കുട്ടികളെ പോലീസ് ഉദ്യാഗസ്ഥർ ചേർന്ന് സ്വീകരിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്റ്റേഷൻ ഓഫീസർ ടി എ യൂനസും, ട്രാഫിക് സിഗ്നൽ സംവിധാനങ്ങളെക്കുറിച്ച് ട്രാഫിക് എസ് ഐ ബേബി പോളും കുട്ടികൾക്ക് ക്ലാസ്സെടുത്തു.

ട്രാഫിക് ഉപയോഗങ്ങൾക്ക്  ഉപകരിക്കുന്ന ഡീവിയേഷൻ ബാരിക്കേഡ് വിവേകാനന്ദ വിദ്യാലയത്തിന്റെ വകയായി കോതമംഗലം ട്രാഫിക് പൊലീസിലേക്ക്  സമർപ്പിച്ചു. സമർപ്പണത്തിന്റെ ഉത്‌ഘാടനം  നഗരസഭ വൈസ് ചെയർമാൻ എ ജി ജോർജ് നിർവഹിച്ചു.  ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ  ടി ദിലീഷ് ശിശുദിന സന്ദേശം നൽകി. തുടർന്ന് നടന്ന പോസ്റ്റ്‌ ഓഫീസ് സന്ദർശനത്തിൽ അസ്സി:പോസ്റ്റ്‌ മാസ്റ്റർ രേമേഷ് എം കുമാർ പോസ്റ്റ്‌ഓഫീസ് പ്രവർത്തഞങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുത്തു. പോലീസ് അധികൃതരും പോസ്റ്റ്‌ ഓഫീസ് അധികൃതരും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീകല,  വിദ്യാലയസമിതി സെക്രട്ടറി ഇ കെ അജിത്കുമാർ,  സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീദേവി മുരളി,  പി ടി എ പ്രസിഡന്റ്‌ പി വി വിനോദ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...