Connect with us

Hi, what are you looking for?

EDITORS CHOICE

മാസ്മരിക ഡ്രൈവിങ്ങിലൂടെ ബൈക്കുകാരന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർക്ക് അഭിനന്ദനപ്രവാഹം.

പോത്തനിക്കാട്: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തി. കനത്ത മഴയത്ത്,ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നയാൾ പോത്തനിക്കാട് മഠംപടിക്കൽ വച്ച് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപുറകെ വന്ന ബസ് സംഭവം കണ്ട് ബസ് വെട്ടിച്ചു മാറ്റിയതിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്. കണ്ടു നിന്നവരും,സമീപത്തെ വ്യാപാരികളും ഓടിയെത്തി അപകടത്തിൽ പെട്ടയാളെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം.

ബൈക്ക് ബസിൻ്റെ ടയറിൻ്റെ അടിയിൽ പോയെങ്കിലും ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടാണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബസ് ഡ്രൈവറുടെ മനസാന്നിത്യത്തെ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് ആളുകൾ. കാലാമ്പൂർ സ്വദേശിയായ ടിബിനാണ് ബസ് ഓടിച്ചിരുന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...