Connect with us

Hi, what are you looking for?

CRIME

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.

പെരുമ്പാവൂർ : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത്ജംഗ്ഷൻ വലിയക്കാട് വീട്ടിൽ ശബരി (35) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ൽ ആണ് സമൂഹ മാധ്യമം വഴി ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ യുവതിയിൽ നിന്ന് വാങ്ങിയെന്നും പരാതിയിൽ പറയുന്നു. എ.എസ്.പി അനൂജ് പലിവാൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എസ് സി പി ഒമാരായ കെ.എനൗഷാദ്, പി.എ.അബ്ദുൽമനാഫ്, സാബു, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...