Connect with us

Hi, what are you looking for?

CHUTTUVATTOM

ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഷിബു തെക്കുംപുറം.

മുവാറ്റുപുഴ: ജനങ്ങളെ എങ്ങനെ ദ്രോഹിക്കണമെന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പ്രസ്താവിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്ക് എതിരെ ആയവന മണ്ഡലം കമ്മറ്റി ആയവന പോസ്റ്റോഫീസിന് മുമ്പില്‍ നടത്തിയ മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറച്ചപ്പോള്‍ കേരളം മാത്രമാണ് വില കുറയ്ക്കാതിരുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതുമൂലം സംസ്ഥാനത്ത് വിലകയറ്റം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ധര്‍ണ്ണ സമരത്തില്‍ മണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വിന്‍സന്റ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാപഞ്ചായത്ത് അംഗം റാണി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിന്‍, റോയി മൂഞ്ഞനാട്ട്, ഷാജി നിരോലിയ്ക്കല്‍, റെബി ജോസ്, ജോളി ഉലഹന്നാന്‍, ജാന്‍സി ജോര്‍ജ്ജ്, ജാഫര്‍ കക്കുറുഞ്ഞി, ജോയി കാക്കനാട്ട്, റിന്‍സണ്‍ ജോര്‍ജ് മുടയ്ക്കാലില്‍, സജീര്‍ പാറയില്‍, അനീസ് കാരിമറ്റം, റാണി റെജി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...