Connect with us

Hi, what are you looking for?

NEWS

കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന യുവാവ് പോലീസ് പിടിയില്‍

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരുട്ടുകാവ് ഭാഗത്തെ വീട്ടില്‍നിന്ന് കഴിഞ്ഞ നാലാം തീയതി വെളുപ്പിന് വീടിന്റെ പോര്‍ച്ചില്‍ നിന്ന് സ്വിഫ്റ്റ് കാര്‍ മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ വാഹ്നം അന്ന് തന്നെ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്ര.

പ്രതി വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്. ആര്‍ഭാടജീവിതത്തിനായിട്ടാണ് മോഷണം നടത്തിയത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. സമാന കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. ഡിവൈഎസ്പി പി.എം ബൈജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്‌ഐമാരായ വിഷ്ണു രാജു, കെ.കെ രാജേഷ്, പി.ബി സത്യന്‍, പി.സി ജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിജു സീനിയര്‍ സിപിഓമാരായ ബിബില്‍ മോഹന്‍, എച്ച്. ഹാരിസ്, സി പി ഒ ശ്രീജു ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.

You May Also Like

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്...

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

error: Content is protected !!