Connect with us

Hi, what are you looking for?

CHUTTUVATTOM

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കഠിനതടവും, പിഴയും

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴത്തുക അടച്ചാല്‍ അത് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം.

2022 മേയ് 30ന് ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെയാണ് ഡ്രൈവര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. അധ്യയന വര്‍ഷം ആരംഭിച്ച് സ്‌കൂള്‍ തുറന്നപ്പോള്‍ കുട്ടി തന്റെ അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്ഐമാരായ സി.പി ബഷീര്‍, എസ്.എന്‍ ഷീല എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍ ജമുന ഹാജരായി.

You May Also Like

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്‍. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബര്‍ എസ്റ്റേറ്റിനുള്ളില്‍ പലയിടത്തായി എട്ടിലേറെലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്കുകളുടെയും...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. പേഴയ്ക്കാപ്പിള്ളി മുളവൂര്‍ കല്ലുങ്കല്‍ അബ്ബാസ് (57) നാണ് മൂവാറ്റുപുഴ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അക്രമം. യുവതിയും ഭര്‍ത്താവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ മോഷ്ടാവ് എത്തിയത്. ഏഴോടെ...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

error: Content is protected !!