കവളങ്ങാട് : ഏക മകൻ ഷാമോൻ കാസിം(32) ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ച് സങ്കടം മറക്കും മുൻപേ പതിനെട്ടാം നാൾ പിതാവ് കാസിം(56) തേളായിൽ ( മലബാർ കാസിം)ഇന്ന് രാവിലെ കോളനിപടിയിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: നസീമ നെല്ലിമറ്റം മുത്താനിക്കാട്ട് കുടുംബാംഗം മക്കൾ: ഷാമോൻ കാസിം(18 ദിവസം മുൻപ് അന്തരിച്ചു), സഹന, മരുമക്കൾ: ഷെറിന ആയക്കാട് തൈക്കാവുംപടി കുടുംബാംഗം.സംസ്കാരം ഇന്ന് (12-4-2022 ചൊവ്വ )നെല്ലിമറ്റം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
