Connect with us

Hi, what are you looking for?

CRIME

റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘത്തെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം : ഭൂതത്താൻകെട്ട് സ്വദേശികളായ കാഞ്ഞിരം വിളയിൽ ബിനു (പൊടിയൻ 30), ഒറവുങ്കചാലിൽ വീട്ടിൽ സൈക്കോ (39), പീടികയിൽ വീട്ടിൽ സലാം (41) എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഭൂതത്താൻകെട്ട് ഭാഗത്തു നിന്നുമാണ് സംഘം റബ്ബർ റോളറുകൾ മോഷ്ടിച്ചത്. പകൽ സമയം കറങ്ങി നടന്ന് റോളറുകൾ കണ്ടുവയ്ക്കുകയും രാത്രി മോഷ്ടിക്കുകയുമാണ് ഇവരുടെ രീതി. മൂന്നു റോളറുകളാണ് സംഘം മോഷ്ടിച്ചത്. ഉടമസ്ഥരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

എസ്.എച്ച്. ഒ ബേസിൽ തോമസ്, എസ്.ഐമാരായ മാഹിൻ സലിം, എം.ടി റെജി, എ.എസ്.ഐ മാരായ രഘുനാഥ്, മുഹമ്മദ് സി.പി.ഒമാരായ ഷിയാസ്, ദീലിപ്, പ്രദീപ്, അജിംസ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...