Connect with us

Hi, what are you looking for?

NEWS

പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തി

കോതമംഗലം: പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തിയതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മണ്ണെടുത്ത ഭാഗം നികത്താനും പെരിയാർവാലി അധികൃതർ നോട്ടീസ് നൽകി.കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം പെരിയാറിന് ചേർന്ന് പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലത്താണ് കയ്യേറ്റം നടത്തിയിരിക്കുന്നത്.

അവധിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണം പ്രവര്‍ത്തനം നടത്തിയതിന് പിന്നില്‍ സമീപത്തെ റിസോര്‍ട്ട് ഉടമകളാണെന്ന് പ്രദേശവാസികൾ ആക്ഷേപം ഉന്നിയിച്ചു. മുന്‍കാലങ്ങളില്‍ രണ്ട് പൂ നെല്‍കൃഷിക്ക് പെരിയാര്‍ വാലി ലേലം ചെയ്ത് നല്‍കിയിരുന്ന സ്ഥലമാണ്. ആനശല്യം കാരണമാണ് നാട്ടുകാര്‍ നെല്‍കൃഷി ഉപേക്ഷിച്ചത്. സ്ഥലം രണ്ടായി പകുത്തതോടെ ഇവിടെ കൃഷിയോഗ്യമല്ലാതായെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണുമാന്തിയെന്ത്രം ഉപയോഗിച്ചാണ് കനാൽ താഴ്ത്തിയത്.

കൂരികുളത്തിന് സമീപം കൈതകണ്ടം ഭാഗത്താണ് സര്‍ക്കാര്‍ ഭൂമി അനധിക്യമായി കയ്യേറിയിരിക്കുന്നത്. പെരിയാറിന്റെ വൃഷ്ടിപ്രദേശമാണിവിടം. അഞ്ച് ഏക്കറോളം വരുന്ന ചതുപ്പുനിലത്തില്‍ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. ഉദേശം 200 മീറ്റര്‍ നീളത്തില്‍ 15 അടി വീതിയില്‍ 7 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തു. ഇഞ്ചത്തൊട്ടി തൂക്കുപാലം ഭാഗത്തും പെരിയാര്‍ വാലി പൊന്നുംവിലക്കെടുത്ത ഭൂമിയില്‍ ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ പലപ്പോഴായി നടന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് പുതിയ കയ്യേറ്റം.വിവരം പുറത്ത് വന്നതോടെയാണ് പെരിയാർവാലി അധികൃതർ റിസോര്‍ട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് ചാലുകീറുക മാത്രമാണ് ചെയ്തതെന്നാണ് ഉടമകളുടെ വിശദീകരണം.

 

 

You May Also Like

News

കോതമംഗലം:നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല പ്രസിഡൻ്റായിരുന്ന പി.കെ. കുര്യാക്കോസിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാല ഏർപ്പെടുത്തിയ പി.കെ. കുര്യാക്കോസ് സ്‌മാരക പുരസ്കാരം വി.കെ. ദീപ എഴുതിയ ഭവിഷ്യതി എന്ന ചെറുകഥ സമാഹാരത്തിന്.25000 രൂപയും ഫലകവും പ്രശസ്‌തി പത്രവും...

NEWS

കോതമംഗലം:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർഥി നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി പീഠനം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് സംയുക്ത...

NEWS

കോതമംഗലം: കൊഴിപ്പിള്ളി പുഴയിൽ ചെളിയും മണലും അടിഞ്ഞ് കൂടി നികന്ന് പമ്പിംഗ് തടസ്സപ്പെടുന്നതിനാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കോതമംഗലത്ത് കുടിവെള്ള വിതരണം പ്രധാനമായും കൊഴിപ്പിള്ളി പുഴയിൽ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളത്തെ...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

CHUTTUVATTOM

കോതമംഗലം: മണ്ണ് ഇടപാടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ലര്‍ക്കിനുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് പഞ്ചായത്ത് കമ്മറ്റി. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി...

CHUTTUVATTOM

കോതമംഗലം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്തുലെ അലിയാര്‍ അധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എ. എബി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോതമംഗലം താലൂക്കിൽ ഏറെയും. വേനൽക്കാലമാകുന്ന തോടെ ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനവാസ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2016 അധ്യയന വർഷം മുതലുള്ള സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ (മേഴ്സി ചാൻസ്) എഴുതാൻ അവസരം. മേഴ്സി...

CHUTTUVATTOM

  കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വന്‍ ഇളവുകളോടെ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രകാരം, 2024 ഡിസംബര്‍ 31 വരെ...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടിയിലെ വനിതാ പഞ്ചായത്ത് മെമ്പറെ മര്‍ദ്ദിച്ചകോസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിണവൂര്‍കുടിയിലെ ആശാവര്‍ക്കറും പഞ്ചായത്ത് മെമ്പറുമായ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ കൊള്ളിക്കാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് നിലച്ച നിര്‍മാണം ഇനിയും പുനരാരംഭിക്കാനാകാതെ നീളുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് നിര്‍മാണ സ്തംഭനം. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കോടതി ഇടപെടല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍...

error: Content is protected !!