Connect with us

Hi, what are you looking for?

CHUTTUVATTOM

അടിവാട് പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ പ്രതിഷേധം; ഒപ്പുശേഖരണം സംഘടിപ്പിച്ചു

കോതമംഗലം: അടിവാട് ടൗണിന്റെ ഉയര്‍ന്ന ഭാഗത്ത് ജനവാസ മേഖലയിലും പുഞ്ചക്കുഴി തണ്ട് കുടിവെള്ള പദ്ധതിക്ക് സമീപത്തുമായി പുതിയ പ്ലൈവുഡ് കമ്പനികള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അടിവാട് ടൗണില്‍ ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

പ്രദേശവാസികളും വ്യാപാരികളും വിവിധ സ്ഥാപന ഉടമകളും ജീവനക്കാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി ചെയര്‍മാന്‍ അബുലൈസ് എം.എസ് അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ കെ.ഇ കാസിം, ട്രഷറര്‍ അബ്ദുള്ള മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി എം.പി, നിസമോള്‍ ഇസ്മയില്‍, എന്‍.കെ മുഹമ്മദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, അടിവാട് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ജാബിര്‍ ബാഖവി, പ്രസിഡന്റ് സി.എച്ച് മുഹമ്മദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എം.എസ് അലിയാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.എം അലിയാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം അബ്ദുല്‍ റഹ്‌മാന്‍, ഹീറോ യങ്‌സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.കെ അഷറഫ്, മൈതീന്‍ കുട്ടി തുരുത്തേല്‍, വി.എം അലിയാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

ജനവാസമേഖല, അടിവാട് സ്‌കൂള്‍, കുടിവെള്ള പദ്ധതി എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും വ്യക്തമാക്കി. നാടിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ തുടക്കമിടുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രദേശവാസികളുടെയും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്കായി...

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുപ്പത്തി എട്ടാം നമ്പർ അങ്കണവാടിയുടെ ശിശു സൗഹൃദ അങ്കണവാടി പ്രഖ്യാപനവും, പ്രവേശനോത്സവവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്തല സ്‌കൂൾ പ്രവേശനോത്സവം കുടമുണ്ട എസ്എസ് എം എൽപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂലെ പ്രവേശനോത്സവത്തിൽ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി യാണ് ഇന്ന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ സ്കൂൾ പ്രവേശനോത്സവത്തെ...

NEWS

പല്ലാരിമംഗലം:  അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് അനീഷ് മീരാൻ അദ്ധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കവളങ്ങാട് : ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റിയും എസ്‌എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി പല്ലാരിമംഗലം ഗവ വിഎച്ച്എസ്‌എസ്‌ സ്കൂൾ പരിസരം ശുചീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ബി...

CHUTTUVATTOM

കോതമംഗലം: കാലവർഷത്തിന് മുന്നോടിയായ് അപ്രതീക്ഷിത പ്രകൃതി ദുരന്തം ഉണ്ടായാൽ നേരിടുന്നതിന് മുന്നോടിയായ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടമ്പുഴ സത്രപ്പടി കോളനിയിലാണ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചത്....

error: Content is protected !!