Connect with us

Hi, what are you looking for?

CHUTTUVATTOM

പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ അടിവാട് ജനകീയ പ്രതിഷേധ ജാഥയും സംഗമവും

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ തുടക്കമിടുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രദേശവാസികളുടെയും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന പുഞ്ചക്കുഴിതണ്ട് കുടിവെള്ള പദ്ധതി, പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മറ്റ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അടിവാട് സെട്രല്‍ ജുമാമസ്ജിദ്, മദ്രസ്സ, ധാരാളം ട്യൂഷന്‍ സെന്ററുകള്‍, ടൗണിലെ നൂറ്റിഅന്‍പതില്‍ പരം വിവിധ വ്യാപാര സ്ഥാപനങ്ങള്‍, പദ്ധതി പ്രദേശത്തിന് ചുറ്റുമായി മുന്നൂറില്‍പരം വീടുകള്‍ തുടങ്ങിയവയുടെയെല്ലാം സമീപത്തുള്ള പന്ത്രണ്ട് ഏക്കര്‍ വരുന്ന റബ്ബര്‍ എസ്റ്റേറ്റിലാണ് പ്ലൈവുഡ് കമ്പനികള്‍ നിര്‍മ്മിക്കുന്നത്.

പ്രദേശം മലിനമാകുന്നതിനും കുടിവെള്ള സ്രോതസ്സായ അടിവാട് ചിറയും സമീപത്തെ തോടുകളും പുഴകളും മലിനമാകുന്നതിനും ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.അടിവാട് ടൗണില്‍ നിന്നാരംഭിച്ച പ്രതിഷേധ ജാഥയ്ക്ക് ശേഷം നടന്ന സംഗമം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ എം.എസ്. അബുലൈസ് അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ നിയോജക മണ്ഡലം സെക്രട്ടറി സീതി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്‌സിന ഷിഹാബ്, പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി എം.പി, നിസമോള്‍ ഇസ്മയില്‍, എന്‍.കെ മുഹമ്മദ്, എസ്എച്ച്ആര്‍ ജില്ല കമ്മറ്റി അംഗം കെ.പി വിജയന്‍, താലൂക്ക് കോ-ഓഡിനേറ്റര്‍ റെനു ജോര്‍ജ്, അടിവാട് സെട്രല്‍ ജുമ മസ്ജിദ് ഇമാം ജാബിര്‍ ബാഖവി, പ്രസിഡന്റ് മുഹമ്മദ് സി.എച്ച് , സിപിഐ ലോക്കല്‍ സെക്രട്ടറി അലിയാര്‍ എം.എസ്സ്, അഗ്രികള്‍ച്ചറല്‍ ഇന്‍പ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.ഇ കാസ്സിം, ജനകീയ സമിതി കണ്‍വീനര്‍ മൈതീന്‍ കൊച്ചുകുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുപ്പത്തി എട്ടാം നമ്പർ അങ്കണവാടിയുടെ ശിശു സൗഹൃദ അങ്കണവാടി പ്രഖ്യാപനവും, പ്രവേശനോത്സവവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്തല സ്‌കൂൾ പ്രവേശനോത്സവം കുടമുണ്ട എസ്എസ് എം എൽപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂലെ പ്രവേശനോത്സവത്തിൽ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി യാണ് ഇന്ന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ സ്കൂൾ പ്രവേശനോത്സവത്തെ...

NEWS

പല്ലാരിമംഗലം:  അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് അനീഷ് മീരാൻ അദ്ധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കവളങ്ങാട് : ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റിയും എസ്‌എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി പല്ലാരിമംഗലം ഗവ വിഎച്ച്എസ്‌എസ്‌ സ്കൂൾ പരിസരം ശുചീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ബി...

CHUTTUVATTOM

കോതമംഗലം: കാലവർഷത്തിന് മുന്നോടിയായ് അപ്രതീക്ഷിത പ്രകൃതി ദുരന്തം ഉണ്ടായാൽ നേരിടുന്നതിന് മുന്നോടിയായ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടമ്പുഴ സത്രപ്പടി കോളനിയിലാണ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചത്....

error: Content is protected !!