കവളങ്ങാട് : ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റിയും എസ്‌എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി പല്ലാരിമംഗലം ഗവ വിഎച്ച്എസ്‌എസ് സ്കൂൾ പരിസരം ശുചീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ബി മുഹമ്മദ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, എസ്എഫ്ഐ പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി ഒ എ ബാസിത്ത്, പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, ഡിവൈഎഫ്ഐ അടിവാട് മേഖലാ പ്രസിഡന്റ് എം എ ഷെമീം, ട്രഷറർ പി എ നവാസ്, ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗങ്ങളായ എം എം ഷെബീർ, ഷെഫിൻ അലി, കെ ആർ രതീഷ്, അടിവാട് യൂണിറ്റ് പ്രസിഡന്റ് അൽഫാസ് റഹ്മാൻ, മാവുടി യൂണിറ്റ് പ്രസിഡന്റ് പരീത് അംജദ്, അമൽ അശോകൻ, എസ്‌എഫ്ഐ വെള്ളാരമറ്റം യൂണിറ്റ് സെക്രട്ടറി റിനു കുര്യൻ, പ്രസിഡന്റ് അബിന സുരേഷ്, അടിവാട് യൂണിറ്റ് സെക്രട്ടറി യു എം അബിൻസ്, ജ്യോതിഷ് സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
