Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രവാസികളുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഇ കെ ശിവൻ.

കോതമംഗലം : വിദേശ രാജ്യങ്ങളിൽ വച്ച് മരിച്ച പ്രവാസി കളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, പ്രവാസി കളുടെ വിദേശ യാത്രക്കുള്ള അനിശ്ചിതത്വം പരിഹരിക്കുക, പ്രവാസി കളുടെ കോവി ഡ് വാക്സിനേഷൻ എളുപ്പത്തിലാക്കുക തുടങ്ങിയ പ്രവാസി കളുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെ
ട്ട് കേരളാ പ്രവാസി ഫെഡറേഷൻ കോതമംഗലം മണ്ഡലം കമ്മറ്റി ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടത്തിയ സമരം സിപി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു.

പ്രവാസി ഫെഡറേഷൻ മണ് ഡലം പ്രസിഡന്റ് ഷക്കീർ ചുള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസി സ്റ്റന്റ് സെക്രട്ടറി പി റ്റി ബെന്നി, പ്രവാസി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി കെ എ സൈനുദ്ദീൻ, കിസാൻ സഭ ജില്ലാ കൗൺസിൽ അംഗം എം എസ് അലിയാർ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ്, പ്രവാസി ഫെഡറേഷൻ മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് കാബത്ത് എന്നിവർ പ്രസംഗിച്ചു.

You May Also Like