Connect with us

Hi, what are you looking for?

CHUTTUVATTOM

എഴുത്തുകൾ വീട്ടിലെത്തുന്നില്ല; ഡിവൈഎഫ്ഐ അടിവാട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി.

 

കവളങ്ങാട്: എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. മാസങ്ങളോളമായി എഴുത്തുകൾ എത്തിക്കാതിരിക്കുകയും ജോലിക്കുള്ള ഇന്റർവ്യൂ കാർഡുകൾ വരെ നൽകാത്ത നടപടിയിലും പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. അടിവാട് മേഖലാ പ്രസിഡന്റ് എം എ ഷമീം അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ഷിജോ അബ്രഹാം, മേഖലാ സെക്രട്ടറി കെ എ യൂസുഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പി കെ മുഹമ്മദ്, ഡിവൈഎഫ്ഐ മേഖല ട്രഷറർ പി എ നവാസ്, റൈഷാൻ കിഴക്കേൽ, അനു റോഷൻ, ഷെഫിൻ അലി, എം എം ഷെബീർഎന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ: പല്ലാരിമംഗലം പോസ്റ്റ് ഓഫീസിനു മുമ്പിൽ ഡിവൈഎഫ്ഐ നടത്തിയ ധർണ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...