Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പോളിങ് സമാധാനപരം: വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ
കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക പ്രശ്നനങ്ങൾ ഉണ്ടായില്ല.ചിലയിടങ്ങളിൽ ഒറ്റപ്പെട്ട വാക്ക് തർക്കങ്ങൾ ഉണ്ടായത് ഒഴിച്ചാൽ മറ്റിടങ്ങളിൽ പോളിങ് തീർത്തും സമാധാനപരമായിരുന്നു.എല്ലാപോളിങ് സ്റ്റേഷനുകളിലും രാവിലെ മുതൽ വേട്ടർ
മാരുടെ നീണ്ട നിര കാണാമായിരുന്നു.

അത് കൊണ്ട് തന്നെ രാവിലെ മുതൽ 12 മണി വരെയും ഉച്ചക്ക് 2 മുതൽ വൈകുന്നേരം വരെയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇടുക്കി പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യാക്കോസ്
പൈങ്ങോട്ടൂർ കുളപ്പുറം സെൻ്റ് ജോർജ്ജ് എൽപി സ്കൂൾ ബൂത്തിൽ കുടുബത്തോടൊപ്പം എത്തി വോട്ടു രേഖപ്പെടുത്തി. എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജ്ജ് ഇടുക്കി വാഴത്തോപ്പ് മുളകുവള്ളി
അംഗനവാടിലും വോട്ടു രേഖപ്പെടുത്തി. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.സംഗീത വിശ്വനാഥൻ തൃശൂർ വടുക്കര ഗുരു വിജയം എൽ പി സ്കൂളിലാണ് വോട്ടു രേഖപ്പെടുത്തിയത്.
കോതമംഗലം എം എൽ എ ആൻ്റണി കോൺകുടുബവുമായി രാവിലെ കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂളിൽ എത്തി വോട്ടു ചെയ്തു.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...