Connect with us

Hi, what are you looking for?

CRIME

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗീക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.

മുവാറ്റുപുഴ : പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗീക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ഈസ്റ്റ് മാറാടി പുള്ളോർ കുടിയിൽ വീട്ടിൽ വിഷ്ണു വിജയൻ (26 ) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ24 ന് ആണ് സംഭവം. കല്ലൂർക്കാട് കടുക്കാഞ്ചിറ ഭാഗത്ത് ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. എസ്ഐ അബൂബക്കർ സിദ്ദിക്ക്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി.കെ മനോജ്, എ എസ് ഐ എഡിസൺ മാത്യൂ എസ് സി പി ഒ എം.എൻ.ബിനു, സി പി ഒമാരായ ജിൻസൺ, സാൻറൂ, ബോബി എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...