കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സമര പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.
MV റെജി അദ്ധ്വക്ഷനായ ചടങ്ങിൽ PA ഷിഹാബ് സ്വാഗതവും KP ബാബു, pp ഉതുപ്പാൻ, PM സക്കറിയ, MS എൽദോസ്, അലി പടിഞ്ഞാറേച്ചാലിൽ, MA കെരിം, TG അനിമോൻ, മുഹമ്മദ് കൊളത്താപ്പിള്ളി, റോയി Kപോൾ, വിനോദ് K മേനോൻ, വാർഡ് മെമ്പർമാരായ നാസർ വട്ടേക്കാടൻ, ഷഹന ഷെരീഫ്, വൃന്ദ മനോജ്, ഷറഫിയ ഷിഹാബ്, KM ആസാദ്, അബു കൊട്ടാരം, CK സത്യൻ,സത്താർ വട്ടക്കുടി, ചന്ദ്രലേഖ ശശിധരൻ,ok അലിയാർ, ഷെമീർ പാറപ്പാട്ട്, അജീബ് ഇരമല്ലൂർ, അനീസ് പുളിക്കൽ, TP ഷിയാസ് തുടങ്ങിയ UDF ന്റെ നേതാക്കളും നിരവധി പ്രവർത്തകരും സമരത്തിൽ പങ്കാളികളായി.